മ്യാന്മറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ സജീവ സാന്നിധ്യമായി തുടരുമെന്ന് നരേന്ദ്രമോദി

റംങ്കൂണ്‍: മ്യാന്മറിന്റെ നേതാവും നോബേല്‍ സമ്മാന ജേതാവുമായ ആന്‍ സാങ് സൂകിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി.

രണ്ട് ദിവസത്തെ മ്യാന്മര്‍ സന്ദര്‍ശന വേളയിലാണ് അദ്ദേഹം സൂകിയുമായി കൂടികാഴ്ച്ച നടത്തിയത്.

മ്യാന്മറിന്റെ സ്റ്റേറ്റ് കൗണ്‍സലറുമായ സൂകിയുമായി ആഭ്യന്തരകാര്യങ്ങള്‍ക്ക് പുറമെ ഭീകരവാദത്തെക്കുറിച്ചും നരേന്ദ്രമോദി ചര്‍ച്ച നടത്തി.

മ്യാന്മറുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റോഹ്യങ്ക മുസ്ലീങ്ങള്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക സൂകിയുമായി പങ്കിട്ടു. പ്രശ്‌നത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും വിശദമായി കാര്യങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇരു രാജ്യങ്ങളും ഒരുമിച്ച് ചേര്‍ന്ന് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം, അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണ്. നീതി, സമാധാനം, ജനാധിപത്യം എന്നിവയെല്ലാം മ്യാന്മറിനെ സംബന്ധിച്ച് വളരെ അന്ത്യന്താപേക്ഷിതമാണെന്ന് മോദി പറഞ്ഞു.

ഭീകരവാദം ഇരു രാജ്യങ്ങള്‍ക്കും ഏറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്, ഇരു രാജ്യങ്ങളിലെ മണ്ണില്‍ ഭീകരവാദത്തെ വളരാന്‍ അനുവദിക്കരുതെന്നും സൂകി വ്യക്തമാക്കി.

മ്യാന്മറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ സജീവ സാന്നിധ്യമായി തുടരുമെന്ന് മോദി പറഞ്ഞു. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മഹത്തായ പദ്ധതിയില്‍ മ്യാന്മറിനെയും ഉള്‍പ്പെടുത്തുമെന്ന് മോദി അറിയിച്ചു.

മ്യാന്മറില്‍ സൂകി നടത്തുന്ന സമാധാന ശ്രമങ്ങളെയും മോദി പ്രശംസിച്ചു. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന 40ഓളം മ്യാന്മര്‍ പൗരന്മാരെ വിട്ടയക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top