PM Modi Meets Japan’s Shinzo Abe, Says ‘Not Just Trains, India Wants High-Speed Growth’

ന്യൂഡല്‍ഹി: വേഗതയേറിയ ട്രെയിന്‍ സര്‍വീസുകള്‍ മാത്രല്ല ഇന്ത്യയ്ക്കാവശ്യം, വേഗതയാര്‍ന്ന വികസനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജപ്പാനുമായി ചേര്‍ന്ന് 1200 കോടി ഡോളറിന്റെ വികസനമാണ് മേക്ക് ഇന്‍ ഇന്ത്യ വഴി നടപ്പാക്കുന്നത്. ധാരാളം അവസരങ്ങളുള്ള സ്ഥലമാണ് ഇന്ത്യ. സാങ്കേതികതയിലും ഇന്ത്യ മികച്ചുനില്‍ക്കുന്നു. നമുക്കൊപ്പം ജപ്പാന്‍ എന്നും ഉണ്ടെന്നും മോഡി പറഞ്ഞു.

ജപ്പാനിലെ വേഗതയേറിയ ട്രെയിനിനേക്കാളും വേഗമാര്‍ന്നതാണ് നരേന്ദ്ര മോദിയുടെ പദ്ധതികളെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവുമാണ് ഇവ. എല്ലാവരെയും ഒപ്പം നിര്‍ത്തിയാണ് മോഡി മുന്നോട്ടുപോകുന്നത്. സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ – ജപ്പാന്‍ ബന്ധത്തില്‍ വന്‍വളര്‍ച്ചയാണുണ്ടായത്. ആദ്യമായാണ് ഇന്ത്യയില്‍നിന്നും ഒരു കാര്‍ ജപ്പാന്‍ ഇറക്കുമതി
ചെയ്യുന്നതെന്നും ആബേ പറഞ്ഞു. ഇന്ത്യ -ജപ്പാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇരുവരും.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് ആബേ ഇന്ത്യയിലെത്തിയത്. ആബേയുടെ വരവിനു മുന്നോടിയായി ഇരട്ടനികുതി ഒഴിവാക്കാനുള്ള കരാറില്‍ ഇരുവരും ഒപ്പുവച്ചിരുന്നു.

Top