രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി; 19 ദിവസം കൂടി സമ്പൂര്‍ണ അടച്ചിടല്‍

രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.നിയന്ത്രണങ്ങൾ കർശനമായി തുടരും. കോവിഡിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ ഒരുപാട് ത്യാഗം സഹിച്ചുവെന്നും ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരെ പോലെ നിലകൊണ്ടുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡിനെതിരായ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു.കോവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ രാജ്യം വിജയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് മുഴുവന്‍ മാതൃകയാണെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയത് കൊണ്ട് പറഞ്ഞു.

അടുത്ത ഒരാഴ്ച നിർണായകമാണ്. ഹോട്ട്‌സ് പോട്ടുകളിൽ കൂടുതൽ നിയന്ത്രണം വേണം. പുതിയ കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ടാകരുതെന്നും പ്രധാന മന്ത്രി പറഞ്ഞു.

Top