ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് ഇനി യുഎഇയിലും സ്വീകരിക്കും

അബുദാബി: : വിസ, മാസ്റ്റര്‍ തുടങ്ങിയവയ്ക്ക് പകരം ഉപയോഗിക്കാനാവുന്ന ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ് യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.അബുദാബിയില എമിറേറ്റ്സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് കാര്‍ഡ് പുറത്തിറക്കിയത്.

യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അബുദാബിയിലെത്തിയതായിരുന്നു മോദി.

മാസ്റ്റര്‍ കാര്‍ഡിനും വിസ കാര്‍ഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ചതാണ് റൂപെ കാര്‍ഡ്.റുപേ കാര്‍ഡ് ഉപയോഗിക്കാനാവുന്ന മദ്ധ്യപൂര്‍വ ദേശത്തെ ആദ്യ രാജ്യമാവുകയാണ് യുഎഇ.

പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കുമെന്നതാണ് റുപേയുടെ പ്രത്യേകത. യുഎഇ. സിംഗപൂരിലും ഭൂട്ടാനിലും നേരത്തെത്തന്നെ റൂപേ കാര്‍ഡ് പുറത്തിറക്കിയിരുന്നു.

Top