ഞാനും കാവല്‍ക്കാരന്‍; കോണ്‍ഗ്രസിന് പണി നല്‍കി ബിജെപിയുടെ മുദ്രാവാക്യം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനായി പുതിയ പ്രചരണ തന്ത്രവുമായി ബിജെപി രംഗത്ത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ ചൗക്കീദാര്‍ ചോര്‍ ഹൈ (കാവല്‍ക്കാരന്‍ കള്ളനാണ്)പ്രചാരണത്തിന് എതിരെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കിയിരിക്കുകയാണ് ബിജെപി.

‘മേം ഭി ചൗക്കീദാര്‍’ (ഞാനും കാവല്‍ക്കാരന്‍)എന്നതാണ് ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം. ഇതുമായി ബന്ധപ്പെട്ട പുതിയ വീഡിയോയും മോദി ട്വിറ്ററിലുടെ പുറത്ത് വിട്ടിട്ടുണ്ട്.റഫാല്‍ അഴിമതിയുടെ പശ്ചാത്തലത്തില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രവാക്യം കോണ്‍ഗ്രസ് മോദിക്കെതിരെ ഉയര്‍ത്തിയിരുന്നു.

നിങ്ങളുടെ കാവല്‍ക്കാരന്‍ രാജ്യത്തെ സേവിക്കാനായി ശക്തമായി രംഗത്തുണ്ട്. പക്ഷേ ഞാന്‍ ഒറ്റക്കല്ല. രാജ്യത്തെ അഴിമതിയെ ചെറുക്കുന്ന എല്ലാവരും കാവല്‍ക്കാരാണ്. ഇന്ത്യയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരും കാവല്‍ക്കാരനാണെന്ന് മോദി ട്വിറ്റ് ചെയ്തു.

Top