PM Modi inaugurate Salma Dam in Herat , Afghanistan

ഹീറത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹീറതില്‍ ഹാരി നദിയില്‍ ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയ അണക്കെട്ട് ‘സല്‍മ ഡാം’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഹെറാത്തിലെത്തിയ മോദി ഉച്ചയോടെയാണ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയും സന്നിഹിതനായിരുന്നു.

ഹെറാത്ത് നഗരത്തില്‍ നിന്നും 165 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഈ ഡാമിന് 48 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. കൂടാതെ 75000 ഹെക്ടര്‍ ഭൂമിയിലേക്കുള്ള ജലസേചനവും ഈ പദ്ധതിയിലൂടെ സാധ്യമാകും.

ഇന്ത്യ അഫ്ഗാനിസ്ഥാന്‍ പങ്കാളിത്തത്തോടെയുള്ള സുപ്രധാന നിര്‍മ്മിതികൂടിയാണ് ഇത്. ഇന്ത്യന്‍ ജലവിഭവ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാപ്‌കോസ് ലിമിറ്റഡിനായിരുന്നു ഡാമിന്റെ നിര്‍മ്മാണച്ചുമതല.

Top