PM Modi in Rain-Hit Chennai, Announces Immediate Relief of Rs 1000 Crore

ചെന്നൈ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് 1000 കോടി രൂപയുടെ അധിക കേന്ദ്ര സഹായം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. നേരത്തെ കേന്ദ്രം 940 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

പ്രളയ ബാധിത പ്രദേശങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച ശേഷമാണ് മോഡി സഹായം പ്രഖ്യാപിച്ചത്. വ്യോമമാര്‍ഗമാണ് അദ്ദേഹം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതം ഇവിടെ തടസപ്പെട്ടിട്ടുണ്ട്.

അതേസമയം മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ 269 പേര്‍ മരിച്ചതായാണ് വിവരം. മഴയ്ക്ക് ശമനമുണ്ടായെങ്കിലും ചെമ്പരബക്കം ഡാം തുറന്നുവിടുന്നതിലൂടെ ഉണ്ടാകുന്ന ദുരിതത്തിന്റെ ആശങ്കയിലാണ് ജനങ്ങള്‍.

Top