PM Modi in Hanoi: India and Vietnam sign 12 important treaties

ഹാനോയ്: ഇന്ത്യയും വിയറ്റ്‌നാമും വിവിധ മേഖലയിലുള്ള പന്ത്രണ്ട് കരാറുകളില്‍ ഒപ്പുവച്ചു.

പ്രതിരോധം, ഐടി, ഇരട്ട നികുതി ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണത്തിനായാണ് കരാറുകള്‍ ഒപ്പിട്ടിരിക്കുന്നത്. പൊതുതാല്‍പര്യ സംരക്ഷണത്തിനായി പ്രതിരോധ സുരക്ഷാ ബന്ധം ശക്തിപ്പെടുത്താന്‍ വിയറ്റ്‌നാമുമായി ധാരണയില്‍ എത്തിയതായി മോദി പറഞ്ഞു.

വിയറ്റ്‌നാം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്നും മേഖലയിലെ വളരുന്ന സാമ്പത്തിക അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ ഒരുമയുടെ പന്ത്രണ്ട് കരാറുകളില്‍ ഇന്ത്യയും വിയറ്റ്‌നാമും ഒരു ഡസന്‍ കരാറുകളില്‍ ഒപ്പിട്ടു.’ എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വീറ്ററിലുടെ അറിയിച്ചു.

വ്യോമ പ്രതിരോധ ഉത്പാദനങ്ങളില്‍ വിയറ്റ്‌നാം ശക്തമായ താത്പര്യം അറിയിച്ചിട്ടുണ്ട്. വിയറ്റ്‌നാം തീരദേശ ഗാര്‍ഡുകള്‍ക്കായി ഇന്ത്യ അതിവേഗ പെട്രോള്‍ ബോട്ടുകള്‍ നിര്‍മ്മിച്ചു നല്‍കും. യു.എന്‍ സമാധാനസേനയില്‍ സഹകരിക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു.

കൂടാതെ ഇന്ത്യന്‍ നാവിക സേനയും വിയറ്റ്‌നാം നാവികസേനയും സമുദ്ര സുരക്ഷ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ഇരട്ട നികുതി ഒഴിവാക്കുക, ആരോഗ്യ വിവരസാങ്കേതിക വിദ്യ സഹകരണം ഉറപ്പാക്കുക, സൈബര്‍ സുരക്ഷ, എന്നിവയും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.

Top