PM Modi fulfilling dream of Mahatma Gandhi’s rural India:jitendra singh

കതുവ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ സ്വപ്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി. ഇന്ത്യയിലെ ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയെന്നത് മഹാത്മ ഗാന്ധിയുടെ സ്വപ്നമായിരുന്നു.

ഇതു നരേന്ദ്ര മോദി പൂര്‍ത്തീകരിക്കുമെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ കതുവയില്‍ പഞ്ചായത്ത് രാജ്ദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങള്‍ വികസിച്ചാല്‍ രാജ്യം മുഴുവന്‍ വികസിക്കും, കാരണം ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത്. ഗാന്ധിജിയുടെ ഈ കാഴ്ചപ്പാടാണ് മോദിക്കുള്ളത്.

പ്രതിപക്ഷത്തായിരുന്ന സമയത്തും ഗാന്ധിജിയുടെ ഈ ആശയം ഞങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു ദശാബ്ദങ്ങളായി നടക്കാത്തതിനെ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കും ഗ്രാമീണ ജനതയ്ക്കും വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഗ്രാമീണ ജനതയുടെ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവയെല്ലാം അവരുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top