കശ്മീർ ജനതയ്ക്ക് അവകാശങ്ങൾ ലഭ്യമാക്കാൻ മോദിയുടെ ശക്തമായ തീരുമാനങ്ങൾ വേണ്ടിവന്നു; രാംമാധവ്

കൊച്ചി: കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ മോദി സർക്കാരിനെ പ്രശംസിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. കശ്മീർ ജനത കഴിഞ്ഞ 72 വർഷമായി അനുഭവിക്കുന്ന യാതന ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 72 മണിക്കൂർ കൊണ്ട് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതായിരുന്നു ഭരണഘടനയുടെ 370-ാം അനുച്ഛേദം.കശ്മീരിലെ ജനങ്ങൾക്ക് അവർ അർഹിക്കുന്ന അവകാശങ്ങൾ ലഭ്യമാക്കാൻ മോദിയുടെ ശക്തമായ തീരുമാനങ്ങൾ വേണ്ടിവന്നു- രാംമാധവ് പറഞ്ഞു.

കശ്മീരിൽ പട്ടിക വർഗക്കാർക്ക് സംവരണം ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനുള്ള അവകാശവും കശ്മീർ ജനതയ്ക്ക് നിഷേധിച്ചിരുന്നു. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ കവരുന്നതായിരുന്നു കശ്മീരിലെ പ്രത്യേകാവകാശ നിയമമെന്നും അദ്ദേഹം പറഞ്ഞു.

Top