മോദി വിശ്വസിക്കുന്നത് സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിലല്ല: ജെ പി നദ്ദ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ആളുകളെ ശാക്തീകരിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും സൗജന്യങ്ങള്‍ കൊടുക്കുന്നതില്‍ അല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. “മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി” എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍. 2014 മുതൽ മോദി സർക്കാർ ആരംഭിച്ച നിരവധി ക്ഷേമ പരിപാടികൾ ഉദ്ധരിച്ച് അവ സമൂഹത്തിന് ഗുണം ചെയ്തുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

“സൗജന്യങ്ങൾ വിതരണം ചെയ്യുകയല്ല, യഥാർത്ഥ ശാക്തീകരണമാണ് തന്‍റെ ലക്ഷ്യം. ശാക്തീകരണത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സംസാരിച്ചു,” ശുചിത്വത്തിനായുള്ള സ്വച്ഛതാ അഭിയാൻ, പാവപ്പെട്ടവർക്ക് പാചക വാതക സിലിണ്ടറുകൾ നൽകുന്ന ഉജ്ജ്വല പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളെ പരാമർശിച്ച് ബിജെപി അധ്യക്ഷൻ പറഞ്ഞു.

Top