നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്നുള്ള അഹങ്കാരമാണെന്ന് അണ്ണാ ഹസ്സാരെ

Anna-Hazare

ന്യൂഡല്‍ഹി : നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാണെന്നുള്ള അഹങ്കാരമാണെന്ന് അണ്ണാ ഹസ്സാരെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ താനയച്ച മുപ്പത് കത്തുകള്‍ക്ക് ഒന്നിനു പോലും മറുപടി അയച്ചില്ലെന്നും ഹസ്സാരെ കുറ്റപ്പെടുത്തി. സംഗ്ലി ജില്ലയിലെ അത്പാതി തെഹ്‌സിലില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള പൊതുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അണ്ണാ ഹസ്സാരെ പറഞ്ഞു. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വോട്ട് നേടാമെന്ന ലക്ഷ്യമെന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top