ആര്‍ട്ടിക്കിള്‍ 370 തിരിച്ച് കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? പരിഹാസവുമായി മോദി

മുംബൈ: ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കശ്മീരും ലഡാക്കും രാജ്യത്തിന്റെ വെറും ഭൂമി മാത്രമല്ലെന്നും ഇന്ത്യയുടെ കിരീടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

‘ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായുള്ള ചില തീരുമാനങ്ങളോട് പ്രതിപക്ഷവും ചില പാര്‍ട്ടികളും എതിര്‍പ്പ് പ്രകടിപ്പിച്ചത് ദൗര്‍ഭാഗ്യകരമാണ്. ആര്‍ട്ടിക്കിള്‍ 370ആയി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതിപക്ഷം അഭിപ്രായം പറയുന്നത് അയല്‍രാജ്യങ്ങളുടെ ഭാഷയിലാണ്’- മോദി പറഞ്ഞു.

ലോക ശക്തികള്‍ ഇന്ത്യയുടെ ശബ്ദം ശ്രദ്ധിക്കുന്ന കാലമാണിത്. പുതിയ ഇന്ത്യയുടെ ഊര്‍ജം മോദിയല്ല. പക്ഷെ നിങ്ങളുടെ ഒരു വോട്ടാണെന്നും മോദി പറഞ്ഞു.

Top