പ്രധാനമന്ത്രി 9 മുഖ്യമന്ത്രിമാരുമായി ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടക്കുന്ന വിഡിയോ കോണ്‍ഫറന്‍സില്‍ 9 സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംസാരിച്ചേക്കുമെന്ന് സൂചന. ബിഹാര്‍, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്കായിരിക്കും അവസരം ലഭിക്കുകയെന്നാണ് സൂചന. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് മേഘാലയ, മിസോറാം മുഖ്യമന്ത്രിമാര്‍ സംസാരിക്കും.

എല്ലാ സംസ്ഥാനങ്ങള്‍ക്കും അവസരം നല്‍കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ സമയക്കുറവ് മൂലമാണ് ഇതു സാധിക്കാത്തതെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ മുഖ്യമന്ത്രിമാര്‍ ആവശ്യങ്ങള്‍ എഴുതി നല്‍കേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതു നാലാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുന്നത്.

Top