ജപ്പാന്റെ പുതിയ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിച്ച് നരേന്ദ്രമോദി

ജപ്പാൻ : ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു. പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രി യോഷിഹിതോ സുഗയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ജപ്പാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാനും പുതിയ ഉയരങ്ങളിലെത്തിക്കാനും സുഗയ്ക്ക് കഴിയട്ടേയെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.

ജപ്പാന്റെ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രധാനമന്ത്രി യൂഷിഹിതോ സുഗയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യയും ജപ്പാനും നിലവില്‍ കൈകോര്‍ത്തിരിക്കുന്ന തന്ത്രപരമായ മേഖലയിലേയും ആഗോളതലത്തിലേയും പുതിയ ഉയരങ്ങള്‍ താണ്ടാനാകട്ടെ’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്.

മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയായുള്ള പ്രവൃത്തി പരിചയവുമായാണ് യോഷിഹിതെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സുഗ വ്യക്തമാക്കി. അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞ ഷിന്‍സോ ആബേയുടെ സഹപ്രവര്‍ത്തകനും ഉറ്റ അനുയായിയുമാണ് സുഗ.

Top