ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടന പുരസ്‌കാരം ; അഭിനന്ദനവുമായി പ്രധാനമന്ത്രി

ഡൽഹി : ലോകത്തെ ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം ലഭിച്ചതില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ആരോഗ്യ ഇന്ത്യയുടെ മുന്നണി പോരാളികളാണ് ആശ വര്‍ക്കര്‍മാരെന്നും , അവരുടെ അര്‍പ്പണബോധവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാര്‍ഡുകളില്‍ ഒന്നാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിച്ചത്.ഇതില്‍ ഇന്ത്യയിലെ പത്തു ലക്ഷത്തോളം വരുന്ന ആശ വര്‍ക്കര്‍മാര്‍ക്കാണ് ആരോഗ്യ മേഖലയിലെ അതുല്യ സേവനം കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്.ഗ്രാമീണ ഇന്ത്യയില്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്കും കൊവിഡ്കാല പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ അഗീകാരം.ഇന്ത്യയിലെ ആശ പ്രവര്‍ത്തകര്‍ കൊവിഡ്കാലത്തുള്‍പ്പടെ നല്‍കിയത് വിലമതിക്കാനാകാത്ത സേവനമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ജനീവയില്‍ ലോകാരോഗ്യ അസംബ്‌ളിയില്‍ ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്‌റോസ് അധാനോമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.അഫ്ഗാനിസ്ഥാനില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച പോളിയോ വാക്‌സിന്‍ ദൗത്യ സംഘത്തിനും പുരസ്‌കാരം ലഭിച്ചു.

Top