മന്‍മോഹന്‍ജിയ്ക്ക് എല്ലാ നന്മകളും നേരുന്നു; മന്‍മോഹന്‍ സിങ്ങിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മോദി

ന്യൂഡല്‍ഹി: ഇന്ന് എണ്‍പത്തിയേഴാം പിറന്നാളാഘോഷിക്കുന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി മന്‍മോഹന്‍ സിങിന് പിറന്നാളാശംസകള്‍ നേര്‍ന്നത്.

യുഎസ് പര്യടനത്തിനിടെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്ന് ആശംസാസന്ദേശമറിയിച്ചത്.

‘ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ജിയ്ക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാ നന്മകളും നേരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’. നരേന്ദ്രമോദി ട്വീറ്ററില്‍ കുറിച്ചു.

കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും മന്‍മോഹന്‍ സിങ്ങിന് ആശംസകള്‍ നേര്‍ന്നു.

Top