പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ ഉത്തര്‍ പ്രദേശ് പര്യടനം ആരംഭിച്ചു

Narendra Modi

ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ ഉത്തര്‍പ്രദേശ് പര്യടനം ഇന്ന് ആരംഭിച്ചു. രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മോദി നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്.

പാര്‍ലമെന്ററി മണ്ഡലമായ വാരണാസി, അസംഗര്‍ഹ്, മിര്‍സാപൂര്‍ എന്നിവിടങ്ങളിലും മോദി സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അസംഗര്‍ഹില്‍ പുറവാഞ്ചല്‍ എക്‌സ്പ്രസ് ഹൈവേയ്ക്കായി തറക്കില്ലുടുന്ന ചടങ്ങിലേക്കായാണ് അദ്ദേഹം പോകുന്നത്.

മിര്‍സാപൂരില്‍ ഞായറാഴ്ച സഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ ബാണ്‍സാഗര്‍ കനാല്‍ അദ്ദേഹം രാജ്യത്തിനായി സമര്‍പ്പിക്കും. തുടര്‍ന്ന് മിര്‍സാപൂര്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിടുകയും ചെയ്യും. അടുത്തിടെയാണ് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മിര്‍സാപൂര്‍ സന്ദര്‍ശിച്ചത്.

Top