ജെയിസ് ബോണ്ടിന്റെ സ്ഥാനത്ത് മോദി, പരിഹാസവുമായി തൃണമൂല്‍ എംപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍. ഹോളിവുഡ് താരം ജെയിസ് ബോണ്ടിന്റെ സിനിമാ പോസ്റ്ററില്‍ മോദിയുടെ ചിത്രം ചേര്‍ത്താണ് ഡെറിക് ഒബ്രിയാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ജയിംസ് ബോണ്ടിന്റെ വിഖ്യാതമായ ‘007’ എന്ന സംഖ്യയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ദേ കോള്‍ മി 007’ എന്നാണ് പോസ്റ്ററിലെ കുറിപ്പ്. 0 – വികസനം, 0 – സാമ്പത്തിക വളര്‍ച്ച, 7 – വര്‍ഷത്തെ സാമ്പത്തിക പിടിപ്പുകേട് എന്നിങ്ങനെയാണ് അദ്ദേഹം 007 എന്ന സംഖ്യയെ വ്യാഖ്യാനിക്കുന്നത്.

നേരത്തെ, പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകള്‍ ഇല്ലാതെ നിരവധി ബില്ലുകള്‍ വേഗത്തില്‍ പാസാക്കിയെടുക്കുന്നതിനെതിരെ ‘സാലഡ്’ ഉണ്ടാക്കുന്നത് പോലെ കേന്ദ്രം ബില്ലുകള്‍ പാസാക്കിയെടുക്കുന്നു എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെ ഡെറിക് ഒബ്രിയാനെതിരെ കേന്ദ്രമന്ത്രിമാരടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.

Top