ക്വാഡ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി

ഡൽഹി: ‘ക്വാഡ്’ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. രണ്ടു ദിവസത്തെ ജപ്പാൻ സന്ദർശനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ് മോദി. സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായും മോദി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ് അംഗങ്ങൾ. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ ക്ഷണിച്ചതിനെ തുടർന്ന് ടോക്കിയോ നഗരം സന്ദർശിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. 23, 24 തീയതികളിലാണ് ക്വാഡ് യോഗം. ജപ്പാനിൽ 40 മണിക്കൂർ ചെലവിടുന്ന മോദി ഇതിനിടെ 23 പരിപാടികളിൽ മോദി പങ്കെടുക്കും.

ജപ്പാനിലെ ഇന്ത്യൻ സമൂഹത്തിന്റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോദി കാണും.

Top