ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ജപ്പാനിലെത്തി; രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് സന്ദര്‍ശനം. ജപ്പാനിലെ ഒസാക്കയാണ് ഉച്ചകോടിയുടെ വേദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍, സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍. 2022-ല്‍ നടക്കാന്‍ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിര്‍ണായകമാവും.

ജൂണ്‍ 28, 29 തീയതികളിലാണ് ജപ്പാനിലെ ഒസാക്കയില്‍ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആറാമത്തെ ജി20 ഉച്ചകോടിയാണ് ഇത്.

Top