ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനാമ: ഇന്ത്യ അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല മാറ്റങ്ങളാണ് ഇന്ത്യയ്ക്കാകെയുണ്ടാകുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ കാഴ്ചപ്പാടുകളിലും രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാത്തിലുമെല്ലാം ഈ മാറ്റം ദൃശ്യമാകുമെന്നും മോദി വ്യക്തമാക്കി.

പ്രധാനമന്ത്രി പദത്തിലെത്തിയ സേഷം ബഹ്‌റിനിലെത്താന്‍ ഏറെ വൈകിയെന്ന് അറിയാമെന്നും, ബഹ്‌റിനിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു.

ച​ന്ദ്ര​യാ​ന്‍‌ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും ത​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ പ​രാ​മ​ര്‍​ശി​ച്ച മോ​ദി ഇ​ന്ത്യ​ന്‍ സ​മ്ബ​ദ് രം​ഗം വി​പു​ലീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു.

ബഹ്‌റിനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്.

Top