പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പതിനൊന്ന് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നിന് അവസാനിരിക്കേ ഇതുമായി ബന്ധപ്പെട്ട സുപ്രധാന പ്രസ്താവന പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ രാജ്യത്തെ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊവിഡ് മരണം 779 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 24,942 ആയി. നിലവില്‍ 18,953 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. 5210 പേര്‍ രോഗ മുക്തി നേടിയെന്നാണ് കേന്ദ്ര ആരഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍.

Top