പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: ബുദ്ധ പൗര്‍ണമിയായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ആദരവ് അര്‍പ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ രാജ്യത്തെ സാഹചര്യത്തെ കുറിച്ച് പരാമര്‍ശം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

Top