ബംഗളൂരുവില്‍ പുതിയ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബംഗളൂരു: ബംഗളൂരുവിൽ പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മെട്രോ ജീവനക്കാർക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കൊപ്പം മോദി മെട്രോ യാത്ര നടത്തുകയും ചെയ്തു. കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ 13.71 കിലോമീറ്റർ വരെയാണ് പുതിയ മെട്രോ ലൈൻ.

4,249 കോടി രൂപയാണ് മെട്രോയുടെ നിർമ്മാണ ചെലവ്. കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ 12 സ്‌റ്റേഷനുകളാണ് ഉള്ളത്.

കർണാടക ഗവർണറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മെട്രോ യാഥാർഥ്യമായതോടെ ഈ റൂട്ടിലെ യാത്രകുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് ബിഎംആർസിയുടെ കണക്കൂകൂട്ടൽ. പാതയിൽ ഒട്ടേറെ ടെക്പാർക്കുകളും ബഹുരാഷ്ട്ര കമ്പനികളും ഉള്ളതിനാൽ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പൊതുജനങ്ങൾക്കുള്ള സർവീസ് നാളെ രാവിലെ 7ന് ആരംഭിക്കും. രാത്രി 11 വരെയാണ് സർവീസ്. തിങ്കൾ മുതൽ രാവിലെ 5 മുതൽ രാത്രി 11 വരെ സർവീസ് നടത്തും. 10 മിനിറ്റ് ഇടവേളയിൽ 7 ട്രെയിനുകളാണ് ഇരുവശങ്ങളിലേക്കും സർവീസ് നടത്തുക.

Top