എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത് വാജ്‌പേയിയുടെ സ്വപ്‌ന പദ്ധതികളാണെന്ന് നരേന്ദ്ര മോദി

ഉദയ്പ്പൂര്‍: തന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത് അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്‌ന പദ്ധതികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജസ്ഥാനില്‍ പതിനൊന്ന് ദേശീയ പാതാ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ തലങ്ങും വിലങ്ങും റോഡുകള്‍ വഴി ബന്ധിപ്പിക്കാനുള്ള സുവര്‍ണ്ണ ചത്വരം പദ്ധതി അടല്‍ജിയുടെ പദ്ധതിയായിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

മൊത്തം 873 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്ന 11 പദ്ധതികളാണ് പ്രധാമന്ത്രി ഉദ്ഘാടനം ചെയ്തത്.

കോട്ടയില്‍ ചമ്പല്‍ നദിക്കു കുറുകെ ആറു വരി പാലം, ഗോമതി ചൗരാഹ ഉദയ്പ്പൂര്‍ നാലു വരിപ്പാത തുടങ്ങിയവയും ഇതില്‍ പെടും.

നല്ല റോഡുകള്‍ വിനോദ സഞ്ചാര വികസനത്തിനും കര്‍ഷകര്‍ക്കും ഉപകാരമാകുമെന്ന് മോദി അദ്ദേഹം പറഞ്ഞു.

Top