കോവിഡിനെ നേരിടാന്‍ സേനകള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്: ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ കര-നാവിക-വ്യോമ സേനകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കുന്നുണ്ടെന്ന് പ്രതിരോധ ചീഫ് ജനറല്‍ ബിപിന്‍ റാവത്ത്.

കാബിനറ്റ് സെക്രട്ടറിമാര്‍ സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം സേനകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ സമയാസമയങ്ങളില്‍ കര, നാവിക, വ്യോമ വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ക്യാബിനെറ്റ് സെക്രട്ടറിമാര്‍ യോഗങ്ങള്‍ നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം മൂന്ന് സൈന്യങ്ങള്‍ക്കും
നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

മൂന്ന് സൈനിക വിഭാഗങ്ങളുടെയും കമാന്‍ഡര്‍ ഇന്‍ ചീഫുമാരുമായി പ്രതിരോധമന്ത്രി സംസാരിക്കുകയും സൈന്യത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച ചില ഉദ്യോഗസ്ഥരെ ക്വാറന്റൈനില്‍ ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ പോസ്റ്റുചെയ്തിട്ടുള്ള ഒരു സൈനികനും ഇതുവരെ രോഗം ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപ്പലുകളിലും അന്തര്‍വാഹിനികളിലും വ്യോമസേനയിലും ഇതുവരെ ആര്‍ക്കും കൊറോണ ബാധിച്ചിട്ടില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സേനകളുടെ പ്രവര്‍ത്തനങ്ങളും പരിശീലനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും കോവിഡ് -19 പ്രതിസന്ധി പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

Top