ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ആവേശ ജയത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്‌സിനേഷന്‍ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം. എല്ലായ്‌പ്പോഴും ടീം ഇന്ത്യക്ക് ജയം. എന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. ഇന്ന് ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതിനെ കൂടി പരമാര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കൊവിഡിനെതിരെയും കളിക്കളത്തിലും മഹത്തായ പോരാട്ടത്തിന്റെ ദിനമെന്നായിരുന്നു കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ട്വീറ്റ്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മൂന്നാം തവണയും കൊവിഡ് വാക്‌സിന്‍ വിതരണം ഒരു ദിവസം ഒരു കോടി ഡോസ് പിന്നിട്ടുവെന്നും അനുരാഗ് ഠാക്കൂര്‍ ട്വീറ്റില്‍ കുറിച്ചു.

Top