അമ്മയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി മോദി അഹമ്മദാബാദില്‍ വോട്ട് രേഖപ്പടുത്തി

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ പോളിംഗ് ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു. അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് മോദി രാവിലെ വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹത്തിനൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വോട്ട് രേഖപ്പെടുത്താന്‍ ഉണ്ടായിരുന്നു.

താന്‍ ഇന്ന് വോട്ട് രേഖപ്പെടുത്തുമെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു. നിങ്ങളുടെ വോട്ട് അമൂല്യമാണെന്നും വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ നിങ്ങളുടെ ഒരു വോട്ട് കൊണ്ട് സാധിക്കും എന്നുമായിരുന്നു മോദിയുടെ ട്വീറ്റ്. വോട്ട് ചെയ്യുന്നതിന് മുമ്പ് ബിജെപി സ്ഥാനാര്‍ഥിയോടൊപ്പം മിനി റോഡ് ഷോയും മോദി നടത്തി. ജനങ്ങളുടെ യഥാര്‍ഥ ശക്തി വോട്ടവകാശത്തിലാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് അമ്മ ഹീരാബെന്നിന്റെ കാല്‍തൊട്ടു വണങ്ങുന്ന ചിത്രവും മോദി പുറത്തുവിട്ടിരുന്നു. രാജ്യത്തിന്റെ അഭിമാനത്തിനും സുരക്ഷയ്ക്കും ബഹുമാനത്തിനും നേര്‍ക്കാകട്ടെ നിങ്ങളുടെ ഓരോ വോട്ടും എന്നായിരുന്നു ബിജെപി അധ്യക്ഷന്റെ ട്വീറ്റ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 26 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ ബിജെപി വിജയസാധ്യതയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

Top