PM can be criticized, but not country: Amit Shah

പനാജി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

വിമര്‍ശനം രാജ്യത്തിന്റെ നന്മക്കാണെങ്കില്‍ അതിനെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിക്കാം, പക്ഷേ അത് ഒരു വ്യക്തിയെ ഉദ്ദേശിച്ച് മാത്രമാകുമ്പോള്‍ അത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോവയില്‍ നടക്കുന്ന ‘ഇന്ത്യ ഐഡിയ കോണ്‍ക്ലേവ് 2016’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വിമര്‍ശനങ്ങള്‍ എപ്പോഴും നല്ലതാണെന്നും അത് ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത സര്‍ക്കാരിനും മുന്നണിക്കും പാര്‍ട്ടിക്കുമുണ്ട് എന്നാല്‍ അത് അതിരുവിട്ടാല്‍ അംഗീകരിക്കാനാവില്ലെന്നും അമിത്ഷാ വ്യക്തമാക്കി.

സ്വാതന്ത്ര്യാന്തര ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളതെന്നും, എല്ലാ മേഖലകളിലും വികസനമെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഷാ പറഞ്ഞു.

മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, അപ്പോള്‍ പിന്നെ അതില്‍ ആശങ്കകള്‍ക്ക് ഇടമില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഓരോ വനിതയ്ക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അത് സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും അമിതഷാ പറഞ്ഞു.

Top