വിവിധ സർവ്വകലാശാലകൾക്കു കീഴിലെ കോളജുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേടുന്ന തകർപ്പൻ വിജയം വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ക്യാമ്പസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന പുതിയ വോട്ടർമാർ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷത്തോടൊപ്പം അണിനിരക്കും. ഭരണഘടന മൂല്യങ്ങൾ അപകടത്തിലാവുമ്പോൾ ഭരണഘടന മൂല്യങ്ങൾ സംരക്ഷിച്ചു നിർത്തുന്നതിനുവേണ്ടിയുള്ള ഉത്തരവാദിത്വം വിദ്യാർത്ഥി സമൂഹത്തിനുണ്ട്. അത് വിളിച്ചു പറയുന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ വിധികളെന്നും ആർഷോ ചൂണ്ടിക്കാട്ടി.
സ്വാഭാവികമായും വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും യുവ വോട്ടർമാരുടെ നിലപാട് ഇടതുപക്ഷത്തോടൊപ്പമായിരിക്കും ശരിയുടെ രാഷ്ട്രീയത്തോടൊപ്പമായിരിക്കും അവർ നിലകൊള്ളുക. കേരളത്തിലെ ഈ അധ്യയനവർഷത്തിൽ നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. കണ്ണൂർ സർവകലാശാലക്കു കീഴിലെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലും ഫിഷറീസ് സർവകലാശാലയിലെ തിരഞ്ഞെടുപ്പിലും വലിയ വിജയം നേടിയ ശേഷമാണ് നിലവിൽ എംജി സർവകലാശാലയിലും വിജയ ചരിത്രം ആവർത്തിച്ചിരിക്കുന്നതെന്നും ആർഷോ പറഞ്ഞു.
മുൻ കാലങ്ങളിൽ ഉണ്ടായതിനേക്കാൾ വൻവിജയമാണ് ഇത്തവണ കാമ്പസുകളിൽ എസ്എഫ് യ്ക്ക് നേടാൻ കഴിഞ്ഞിരിക്കുന്നത്. ചരിത്രത്തിലില്ലാത്ത നിലയിലുള്ള ഭൂരിപക്ഷത്തോടെ പ്രധാനപ്പെട്ട മുഴുവൻ കാമ്പസുകളിലും എസ് എഫ് ഐയുടെ പാനലുകൾ വിജയിച്ചു എന്നത് ആവേശകരമാണ്. വരാനുണ്ട് . വിജയമാണ് വിദ്യാർത്ഥികൾ എസ് എഫ് ഐയ്ക്ക് സമ്മാനിച്ചിരിക്കുന്നതെന്നും എസ്.എഫ്.ഐ നേതാവ് ചൂണ്ടിക്കാട്ടി.
കുറെ നാളുകളായി വലിയ രീതിയിൽ സംഘടനയെ അക്രമിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന സാഹചര്യം ഉണ്ടായിരുന്നു വലതുപക്ഷ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും എസ് എഫ് ഐയെ സംബന്ധിച്ച് തെറ്റായ ധാരണകൾ സമൂഹത്തിൽ പടർത്തുന്നതിനുവേണ്ടി വലിയ ശ്രമമാണ് നടന്നിരിക്കുന്നത്. ഇതിനോടുള്ള വിദ്യാർത്ഥികളുടെ മറുപടി കൂടിയാണ് കേരളത്തിലെ കാമ്പസുകളിൽ നിന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇനി നടക്കാൻ പോകുന്ന കാലിക്കറ്റ് – കേരള സർവകലാശാലയ്ക്കു കീഴിലെ കോളജുകളിലെ തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐ വിജയം ആവർത്തിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എസ് എഫ് ഐയുടെ ചരിത്രത്തിൽ മാത്രമല്ല, കേരളത്തിലെ വിദ്യാർത്ഥി സംഘടന ചരിത്രത്തിൽ തന്നെ, ഇന്നോളം കണ്ടിട്ടിലാത്ത മുന്നേറ്റമാണ് എസ്.എഫ്.ഐ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മഹാരാജാസിൽ ഉയർന്ന മാർക്ക് ലിസ്റ്റ് വിവാദത്തിലും മാസ് മറുപടിയാണ് ആർഷോ നൽകിയിരിക്കുന്നത്.
“ഇതിനകത്ത് ഞാനുമായി ബന്ധപ്പെട്ട വിഷയം എന്നുള്ളതല്ല എസ് എഫ് ഐയെ ടാർഗറ്റ് ചെയ്ത് എസ് എഫ് ഐയെ അക്രമിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തങ്ങൾ ഈ കാലയളവിൽ നടക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെയെല്ലാം വസ്തുത ഇതിന്റെ തുടർച്ചയിൽ തന്നെ പുറത്തു വരുന്ന നിലയുമുണ്ടായിട്ടുണ്ട്. ഇപ്പോൾ മഹാരാജാസ് കോളജിലെ ചെയർമാൻ സ്ഥാനാത്ഥിക്ക് ഇന്നോളം ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷമാണ് ലഭിച്ചിട്ടുള്ളതെന്നും” ആർഷോ വ്യക്തമാക്കുകയുണ്ടായി.
1500നു മുകളിൽ ഭൂരിപക്ഷത്തിനാണ് ചെയര്മാന് സ്ഥാനാർഥി ഉൾപ്പടെ വിജയിച്ചിരിക്കുന്നത്. ആ നിലയിലാണ് വിദ്യാർത്ഥികൾ എസ് എഫ് ഐയെ ഹൃദയത്തിൽ സ്വീകരിക്കുന്നത്. എസ് എഫ് ഐ മുന്നോട്ട് വച്ച നിലപാടുകൾ ശരിയായിരുന്നു എന്ന് മഹാരാജാസ് തന്നെ അടയാളപ്പെടുത്തിയിരിക്കുകയാണ്. പടച്ചുവിട്ട എല്ലാ കള്ളത്തരങ്ങളും എസ്.എഫ്.ഐക്ക് നേരെയുള്ള ആക്രമണങ്ങൾ ആയിരുന്നു എന്ന് വിദ്യാർത്ഥികൾക്ക് തന്നെ ബോധ്യപ്പെട്ടതിന്റെ ഉദാഹരണമായാണ് മഹാരാജാസിലെ ഈ വിജയത്തെ ആർഷോ വിലയിരുത്തിയിരിക്കുന്നത്.
എസ് എഫ് ഐ ക്കെതിരെ ഇതര രാഷ്ട്രീയ പാർട്ടികൾ വിദ്യാർത്ഥി സംഘടനകൾ മാധ്യമങ്ങൾ തുടങ്ങിയവരാണ് കെട്ടുകഥകൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാൽ എസ് എഫ് ഐയെ നേരിട്ട് അറിയാവുന്നതു കാമ്പസുകളിലെ വിദ്യാർത്ഥികൾക്കാണ് അവർ ഓരോ ദിവസവും എസ് എഫ് ഐയെ കണ്ടോണ്ടിരിക്കുകയാണ്. നേരിട്ട് എസ് എഫ് ഐയെ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് എസ് എഫ് ഐ എന്താണ് എന്നതിനെ സംബന്ധിച്ചു നല്ല ബോധ്യമാണുള്ളത്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ എസ് എഫ് ഐയോട് ഇപ്പോഴും ചേർന്ന് നിൽക്കുന്നത്.
വലതുപക്ഷ വിദ്യാർത്ഥി സംഘടനകളെ സംബന്ധിച്ചു അവർ മുന്നോട്ട് വയക്കുന്ന രാഷ്ട്രീയ പൊള്ളത്തരങ്ങൾ വിദ്യാർത്ഥികൾക്ക് നന്നായി ബോധ്യപെടുന്നുണ്ടെന്നും ആർഷോ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ബാധിക്കുന്ന ഒരു വിഷയത്തിലും ഇവരുടെ ഇടപെടൽ ഉണ്ടാവാറില്ല.മിക്ക ക്യാമ്പസുകൾക്കകത്തും പ്രവർത്തനത്തിന് തയാറാകാത്ത പ്രതിപക്ഷ സംഘടനകൾ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് എത്തുന്നത്. ഇതു തന്നെയാണിപ്പോൾ കേരളത്തിലെ ക്യാമ്പസുകളിൽ കണ്ടോണ്ടിരിക്കുന്നത്.
സ്വാഭാവികമായും വിദ്യാർത്ഥികളുടെ ഓരോ വിഷയത്തിനകത്തും ഇടപെട്ടുകൊണ്ടിരിക്കുന്ന അവർക്കു വേണ്ടി സംസാരിക്കുന്ന അവരുടെ നാവായി അവരുടെ ചൂണ്ടു വിരലായി വിദ്യാർത്ഥികൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടന എന്നു പറയുന്നത് എസ് എഫ് ഐ മാത്രമാണ്. പ്രതിപക്ഷ സംഘടനകളുടെ പോരായ്മകളെ കുറച്ച് താനല്ല അവർ തന്നെയാണ് വിലയിരുത്തേണ്ടതെന്നും ആർഷോ പറഞ്ഞു. എക്സ്പ്രസ്സ് കേരളയോട് നടത്തിയ പ്രതികരണത്തിലാണ് ഇക്കാര്യങ്ങൾ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.