ലോകകപ്പ് കിരീടം നേടിയ ഫ്രാന്‍സ് ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പ് കിരീടം നേടിയ ഫ്രാന്‍സ് ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെയാണ് ഇരുവരും അഭിനന്ദനങ്ങള്‍ നേര്‍ന്നത്.

ലോകകപ്പ് നേടിയ ഫ്രാന്‍സിനും, മികച്ച പ്രകടനം കാഴ്ചവച്ച ക്രൊയേഷ്യയ്ക്കും അഭിനന്ദനങ്ങളെന്ന് രാഷ്ട്രപതി കുറിച്ചു.

പ്രധാനമന്ത്രി ഫ്രാന്‍സിനെ അഭിനന്ദിക്കുന്നതോടൊപ്പം ലോകകപ്പില്‍ ചരിത്രം കുറിച്ച ക്രൊയേഷ്യയേയും അഭിനന്ദിച്ചു. മികച്ച രീതിയില്‍ ലോകകപ്പിന് വേദിയൊരുക്കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും റഷ്യന്‍ ജനതയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Top