pluto , ice fall

ഇനി ഉറഞ്ഞ നൈട്രജന്റെ ഒരു സമുദ്രം , ഇതിനു മേലെ മഞ്ഞുമലകള്‍ ഒഴുകിനീങ്ങുന്നതും. അതേ, ഈ നൈട്രജന്‍ സമുദ്രവും ഒഴുകിനടക്കുന്ന ഐസ് മലകളും.

യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകമാണു 16,000 കിലോമീറ്റര്‍ അകലെനിന്നു കുള്ളന്‍ ഗ്രഹത്തിന്റെ കൗതുക ചിത്രങ്ങള്‍ പകര്‍ത്തിയത്.

പ്ലൂട്ടോയുടെ ഉപരിതലം വൈവിധ്യസമ്പന്നമാണെന്നതിനു കൂടുതല്‍ തെളിവു തരുന്നതാണ് ഒഴുകും മലകളുടെ ദൃശ്യങ്ങള്‍. പ്ലൂട്ടോയുടെ ‘ഹൃദയ’മെന്നറിയപ്പെടുന്ന ഭാഗത്തെ സ്പുട്‌നിക് പ്ലാനം എന്നറിയപ്പെടുന്ന കൂറ്റന്‍ മഞ്ഞുമൈതാനത്താണു കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഒഴുകും മലകള്‍.

ചിത്രത്തിലെ മലകള്‍ ‘സാംപിള്‍’ മാത്രമായിരിക്കുമെന്നും സ്പുട്‌നിക് പ്ലാനത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പടുകൂറ്റന്‍ മലകള്‍ കാണുമെന്നുമാണു ശാസ്ത്രജ്ഞര്‍ കരുതുന്നത്.

വെള്ളം ഉറഞ്ഞുണ്ടാകുന്ന ഐസിനു നൈട്രജന്‍ ഐസിനെക്കാള്‍ സാന്ദ്രത കുറവായതുകൊണ്ടാണു നൈട്രജന്‍ കടലിനു മീതെ ഐസ് മല ഒഴുകുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്ലൂട്ടോയുടെ അരികിലൂടെ കടന്നുപോയ ന്യൂ ഹൊറൈസണ്‍ പേടകം, മള്‍ട്ടിസ്‌പെക്ട്രല്‍ വിസിബിള്‍ ഇമേജിങ് ക്യാമറ ഉപയോഗിച്ചാണു ചിത്രങ്ങള്‍ പകര്‍ത്തിയത്.

Top