പ്ലൂട്ടോ എക്‌സ്‌ചേഞ്ച് ; ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇനിമുതല്‍ മൊബൈലിലും നടത്താം

Bitcoin

ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ വ്യാപകമായി നിക്ഷേപം നടക്കുന്ന ഒന്നാണ് ബിറ്റ്‌കോയിന്‍. കുറച്ചുനാളുകളുടെ ലാഭം കണക്കിലെടുത്തുകൊണ്ട് യുവാക്കളാണ് കൂടുതല്‍ നിക്ഷേപം നടത്തുന്നത് എന്നാണ് കണക്കുകള്‍. ഇപ്പോള്‍ ഇന്ത്യയിലും വ്യാപക രീതിയില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്.

ബിറ്റ്‌കോയിനെ കുറിച്ച് പലതവണ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിക്ഷേപകര്‍ കാര്യമായി എടുത്തിട്ടില്ല. ഇതു തുടര്‍ന്നാല്‍ സാമ്പത്തിക രംഗത്ത് വലിയ ദുരന്തമാണ് ഉണ്ടാവുക എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇത്തരം അവസ്ഥ മറികടക്കുന്നതിനായി ദുബായ് ആസ്ഥാനമായ ക്രിപ്‌റ്റോകറന്‍സി ഡീലര്‍ പ്ലൂട്ടോ എക്‌സ്‌ചേഞ്ച് ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്‌കോയിന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ആദ്യ വാലറ്റ് ആപ്പാണിത്‌.

ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കുന്ന പുതിയ ആപ്പ് ബാങ്കുകള്‍, ഫിനാന്‍ഷ്യല്‍ ഗേറ്റ്‌വേകള്‍, പണമിടപാട് പ്രോസ്സസ് എന്നിവരുടെ കൂട്ടായ്മയ്ക്ക്‌ കാരണമാകും. പ്ലൂട്ടോ എക്‌സ്‌ചേഞ്ച് ഇടുപാടുകള്‍ക്ക് ഫോണ്‍ നമ്പറും പിന്‍ നമ്പറും ഉപയോഗിക്കുന്നതിനാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.

ഇടപാടുകള്‍, പണമടയ്ക്കല്‍, ബിസിനസ്സ് ടു ബിസിനസ്സ് വ്യാപാരം, സപ്ലൈ ചെയ്ന്‍ ഫിനാന്‍സ്, അസറ്റ് മാനേജ്‌മെന്റ്, വ്യാപാരം മുതലായ നിരവധി കാര്യങ്ങള്‍ ആപ്പില്‍ ചെയ്യാനാകും.

Top