പ്ലസ്ടു കോഴക്കേസ്; സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

ഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൌണ്‍സില്‍ ഹര്‍ഷദ് വി ഹമീദാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുസ്ലീലീഗില്‍ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഇത് പിന്നീട് സിപിഎം ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 ന് കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുക.

Top