പ്ലസ്ടു വിദ്യാര്‍ഥിനിയെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടിയം: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടത്താനം കലാവേദി വായനശാലയ്ക്കു സമീപം വടക്കേവിള നഗര്‍ സി-ഫൈവ്, കൈലാസത്തില്‍ മോഹനന്റെയും സീനയുടെയും മകള്‍ കാവ്യ മോഹനന്‍ (17) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കാവ്യയെ വീട്ടിലെ കിടപ്പുമുറിക്കു സമീപമുള്ള ശൗചാലയത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനേ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കൈലാസ് മോഹനാണ് സഹോദരന്‍. ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

Top