പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ച ശേഷം കുട്ടിയെ വലിച്ചെറിഞ്ഞു; പത്താം ക്ലാസ്സുക്കാരൻ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർത്ഥിനി ആണ്‍കുട്ടിയെ പ്രസവിച്ചു. പ്രസവശേഷം കുട്ടിയെ സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു. പതിനാറ് വയസ്സുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പത്താം ക്ലാസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കടലൂരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് വിവരം ഹെഡ് മാസ്റ്ററെ അറിയിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടിയുടെ മൃതദേഹം പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇതിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍, പെണ്‍കുട്ടി സ്‌കൂളിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്താം ക്ലാസ്സുകാരനെ പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. പെണ്‍കുട്ടി നിലവില്‍ കാമരാജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Top