പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കണ്ണപുരത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

rape

ചെറുകുന്ന്: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍ (22), കാസര്‍കോട് മുളിയാര്‍ സ്വദേശി എ.വിനോദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റര് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടശേഷം കേസിലെ ഒന്നാംപ്രതി അര്‍ജുന്‍ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. രണ്ടാംപ്രതി കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദും ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top