കൊവിഡ്; തമിഴ്‌നാട് പ്ലസ് ടു പരീക്ഷ റദ്ദാക്കി

ചെന്നൈ:കോവിഡ് രണ്ടാം തരംഗം വ്യാപനം കുറയാത്ത സാഹചര്യത്തില്‍ പ്ലസ് ടു പരീക്ഷ തമിഴ്‌നാട് റദ്ദാക്കി. കുട്ടികള്‍ക്ക് മാര്‍ക്കുകള്‍ നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഒരു സമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളുകളിലും കോളജുകളിലേക്കും തുടര്‍പഠനം ഈ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യാഭ്യാസ വിദഗ്ധര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തീരുമാനം.

Top