പ്ലസ് ടു കോഴക്കേസ്: കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂര്‍ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫീസില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്നീ പരാതികളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസില്‍ കെഎം ഷാജിയുടെ ഭാര്യയില്‍ നിന്നും മുസ്ലിംലീഗ് നേതാക്കളില്‍ നിന്നും ഇഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

 

Top