പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം, പ്രതി പിടിയിൽ

ത്തനംതിട്ട ; പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റിലായത്. കുട്ടിയുടെ മാതൃസഹോദരീ ഭർത്താവാണ് ഇയാൾ. പെൺകുട്ടിയുടെ അമ്മ വിദേശത്താണ്.

അച്ഛനും അമ്മൂമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന കുട്ടിയെ ഇയാൾ മൂന്നു വർഷം മുൻപ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. താഴേവെട്ടിപ്പുറത്ത് വാടക വീട്ടിൽ ഭാര്യക്ക് ഒപ്പം താമസിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം 7 കിലോമീറ്റർ അകലെ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലെത്തി.വീടിനു പുറത്തുള്ള കുളിമുറിയിൽ കയറിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Top