പ്ലസ്‌വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ രാവിലെ 10ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ 23 വരെയാണ് പ്രവേശനം. 44,281 ഒഴിവുകളിലേക്ക് ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകള്‍ പരിഗണിച്ചു. പ്രവേശനം ലഭിച്ചവര്‍ അലോട്ട്മെന്റ് ലെറ്ററിലെ തീയതിയിലും സമയത്തും സ്‌കൂളിലെത്തി പ്രവേശനം നേടണം.

അപേക്ഷിച്ച ശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല. സ്‌കൂള്‍/ കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷം ഒഴിവുണ്ടെങ്കില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Top