പ്ലസ് വണ്‍ പരീക്ഷ നടത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഓണവധിക്കടുത്ത സമയത്തായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പൊതുവിഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിനുള്ള അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ ഓക്‌സീമീറ്റര്‍ സ്വന്തമായി ഉണ്ടാക്കുമെന്ന് കെല്‍ട്രോള്‍ അറിയിച്ചിട്ടുണ്ടെന്നും അക്കാര്യം പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാലവര്‍ഷ ദുരിതാശ്വാസ ക്യാംമ്പുകള്‍ സജ്ജമാക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദേഹം പറഞ്ഞു.

Top