പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പുതുക്കി

exam

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിള്‍ പുതുക്കി. സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ നടക്കാനിരുന്ന പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം സെപ്റ്റംബര്‍ 6 മുതല്‍ 27 വരെയാകും.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചത്. മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റം. സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ നടക്കാനിരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ സെപ്റ്റംബര്‍ 7മുതല്‍ 27 വരെയാകും.

 

Top