പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടത്തും. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. ഓണാവധിക്ക് അടുത്ത സമയത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തരുതെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. പരീക്ഷക്കുള്ള ഫോക്കസ് ഏരിയ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top