പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ലഭ്യം

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 11 മുതല്‍ പരീക്ഷാഫലം വെബ്സൈറ്റുകളില്‍ ലഭ്യമാകുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.

നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

http://www.keralresults.nic.in

http://www.dhsekerala.gov.in

https://www.prd.kerala.gov.in

https://www.results.kite.kerala.gov.in

https://www.kerala.gov.in

Top