പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും; ഉച്ചയോടെ വെബ്‌സൈറ്റില്‍ ലഭ്യമാകും

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുക.

ഉച്ചയോടെയാവും പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുക. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഏഴ് ജില്ലകളില്‍ 50 അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ.

Top