ഹയര്‍സെക്കന്‍ഡറി, ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

sslc

തിരുവനന്തപുരം: മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം 28 ന് ഉച്ചകഴിഞ്ഞ് 3 ന് പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresult.nic.in എന്ന വെബ്‌സൈറ്റു വഴി ഫലം ലഭ്യമാകും.

അതേസമയം പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്നലെകൂടി പ്രവേശനം നേടാമായിരുന്നു. ആദ്യ അലോട്ട്മെന്റ് പ്രവേശനം ഇന്നലെ വൈകിട്ട് അഞ്ചിന് അവസാനിച്ചു. രണ്ടാം അലോട്ട്മെന്റ് 30ന് പ്രസിദ്ധീകരിക്കും. 30, 31, ജൂണ്‍ 1 തീയതികളില്‍ പ്രവേശനം നേടാം.

Top