പ്ലസ് വണ്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം വിഎച്ച്എസ്സി ഒന്നാംവര്‍ഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. www.keralaresults.nic.in ല്‍ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട ഫീസ് സഹിതം ജൂണ്‍ 19നകം റജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്.

Top