പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിക്കാന്‍ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിക്കാന്‍ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകള്‍ പരിഗണിച്ചു സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കും. പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്. അതേസമയം 3 അലോട്ട്‌മെന്റ് തീര്‍ന്നിട്ടും മലപ്പുറത്തു അടക്കം മലബാറില്‍ സീറ്റ് ക്ഷാമം രൂക്ഷമാണ്.

എന്നാല്‍ അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുമെന്നും പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി ഉറപ്പുനല്‍കിയിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുന്‍ വര്‍ഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തില്‍ പഠനാവസരം ഉണ്ടാകുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Top